പുത്തൻകാവ്: ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് പുത്തൻകാവ് മെട്രോപ്പോലീറ്റൻ സൗഹൃദ ക്ലബിന്റെ യൂണിറ്റിന്റെ നേതൃത്വത്തിൽ മക്കളെ അറിയാൻ എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
പ്രിൻസിപ്പാൾ സജി പട്ടരുമഠം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖസൈക്കോളജിസ്റ്റ് ലാബി ജോർജ് ജോസ് ഉത്ഘാടനവും ക്ലാസിന് നേതൃത്വവും നല്കി. ......
ദോഹ: സാമ്പത്തിക, ഭൂരാഷ്ട്രീയ വ്യതിയാനങ്ങൾക്കിടയിൽ വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായി ‘അൽ ശർഖ്’ പത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സപ്ലൈ ചെയിൻ സമ്മേളനം ദോഹ ഹിൽട്ടൺ ഹോട്ടലിൽ ആരംഭിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടിയിൽ സർക്കാറിലെയും സ്വകാര്യ-അക്കാദമിക് മേഖലകളിലെയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
ഗതാഗത മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഇബ്രാഹിം അൽ മഅദീദ് മുഖ്യപ്രഭാഷണം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
കോട്ടയം : എത്യോപ്യയിലെ ഒറോമിയ അർസി മേഖലയിൽ എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സംഭവത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ബാവാ പ്രതികരിച്ചു. ......
ദോഹ: വികസന പ്രക്രിയകളിൽ സ്വകാര്യ മേഖലയുടെ ഫണ്ടിങ് പങ്കാളിത്തം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ലോക നിക്ഷേപ ഫോറത്തിൽ (World Investment Forum) അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നദിന്റെ അധ്യക്ഷതയിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ......
ദോഹ:പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര സാമ്പത്തിക വികസനവും സമന്വയിപ്പിച്ച് മുന്നേറാൻ ഖത്തർ ലക്ഷ്യമിടുന്നതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബ ഏ വ്യക്തമാക്കി. ......
തിരുവനന്തപുരം : ഗുരുതരമായ കരൾ രോഗത്തെ തുടർന്നു ശരീരത്തിലെ ഓക്സിജൻ നില അപകടകരമാകും വിധം കുറഞ്ഞ തിരുവനന്തപുരം സ്വദേശിയായ പത്തൊൻപത്കാരന് പുതുജീവൻ നൽകി കിംസ്ഹെൽത്തിലെ ഡോക്ടർമാർ. ഓക്സിജൻ നില ഏറെ താഴ്ന്നു നിന്ന, അത്യന്തം വെല്ലുവിളി നേരിട്ട ഘട്ടത്തിലാണ് ഡോക്ടർമാർ കരൾ മാറ്റിവച്ച് ജീവൻ സംരക്ഷിച്ചത്. ......
ദോഹ: മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ നാല് പ്രൈമറി ഹെൽത്ത് കെയർ കേന്ദ്രങ്ങൾക്ക് കൂടി 'ബേബി ഫ്രണ്ട്ലി' (Baby-Friendly) അംഗീകാരം നൽകി പൊതുജനാരോഗ്യ മന്ത്രാലയം (MOPH). ലിഐബീബ് (Leabaib), ഉമ്മുസലാല (Umm Slal), അൽ തുമാമ (Al Thumama), മുഐദർ (Muaither) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് ഈ അന്താരാഷ്ട്ര പദവി ലഭിച്ചത്.
ലോകാരോഗ്യ സംഘടനയും (WHO) യുണിസെഫും (UNICEF) മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്തതിനാണ് അംഗീകാരം. ......
ദോഹ: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് റവാബി ഹൈപ്പർമാർക്കറ്റ് പുതിയ പരിസ്ഥിതി സൗഹൃദ സംരംഭമായ ‘ലെറ്റ്സ് ഗ്രോ ഗ്രീൻ - എ ഗ്രീനർ ടുമാറോ സ്റ്റാർട്ട്സ് ടുഡേ’ കാമ്പെയ്ന് തുടക്കം കുറിച്ചു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റവാബി ഹൈപ്പർമാർക്കറ്റിന്റെ ഇസ്ഗാവ ബ്രാഞ്ചിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പ്രചാരണ പരിപാടി ആരംഭിച്ചത്.
കാമ്പെയ്നിന്റെ ഭാഗമായി ഇസ്ഗാവ ബ്രാഞ്ചിൽ പ്രത്യേകമായി തയ്യാറാക്കിയ ‘ഗ്രീൻ ഗാർഡൻ’ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നു. ......
ഗുണമേന്മ, നൂതനത്വം, ട്രെൻഡി ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ജോസ് ആലുക്കാസ് ഓൺലൈനിലൂടെ ആഭരണങ്ങൾ വാങ്ങുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് മുൻഗണന നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വെബ്സൈറ്റിലൂടെ ആഭരണ ശേഖരങ്ങൾ വേഗത്തിലും എളുപ്പത്തിലും പരിചയപ്പെടാനാകും. ......
ഇന്ന് പാൽ വാങ്ങിയാൽ ഉടൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് പതിവ്. എന്നാൽ വൈദ്യുതിയും ശീതീകരണ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് പാൽ കേടാകാതെ സൂക്ഷിക്കാൻ മനുഷ്യർ കണ്ടെത്തിയിരുന്ന മാർഗങ്ങൾ പലതും വിചിത്രമായിരുന്നു. ......